/kalakaumudi/media/post_banners/5aad2412304ae0e6961a8d790c57c85fa869ed66139df2bfd9cbfe408657cafe.jpg)
തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായ്, സുപ്രീം കോടതി ആദ്യ വനിത ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി തുടങ്ങി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിന്നുമണിയെ വരെയുള്ള പ്രതിഭകളെ വാര്‍ത്തെടുത്ത കലാലയ മുത്തശ്ശിക്ക് 125 വയസ്സ്.
സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ ആറാമത്തെ കോളേജ് ആയ തിരുവനന്തപുരം ഗവണ്‍മെന്റ് വിമെന്‍സ് കോളേജിന്റെ പ്രൗഢിക്ക് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല.
തിരുവിതാംകൂര്‍ രാജകുടുംബം 1864 ല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂള്‍ ആയി ആരംഭിച്ച സ്ഥാപനം 1897 ല്‍ ശ്രീ മൂലം തിരുനാളിന്റെ കാലഘട്ടത്തില്‍ ഫസ്റ്റ് ഗ്രേഡ് കോളേജ് ആയി മാറ്റുകയായിരുന്നു.
മഹാരാജാവ് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിന് പിന്നാലെയാണ് ഈ സ്ഥാപനം ഒന്നാം ഗ്രേഡ് കോളജിന്റെ പദവിയിലേക്ക് എത്തുന്നത്.
അതിന് ശേഷം 1920 ഓടെ ഈ കലാലയം എച്ച്.എച്ച് മഹാരാജാസ് കോളേജ് ഫോര്‍ വുമണ്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ ഭരിച്ചിരുന്ന കാലത്ത് അതായത് 1937ലാണ് തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിക്കപ്പെടുന്നത്.
ഇതിന് പിന്നാലെ കോളേജ് ഈ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തു.ഇപ്പോള്‍ ഗവണ്‍മെന്റ് വിമെന്‍സ് കോളേജ് ഉന്നത വിദ്യാഭ്യാസമേഖലയില്‍ മുന്‍നിരയിലുള്ള ഒരു സ്ഥാപനമായി മാറിയിരിക്കുകയാണ്.
ചരിത്രമുറങ്ങുന്ന ഈ കലാലയം നിരവധി പ്രതിഭകളെയാണ് വാര്‍ത്തെടുത്തിരിക്കുന്നത്. രാജ്യത്തെ ആദ്യ വനിത ജഡ്ജി ജസ്റ്റിസ് അന്ന ചാണ്ടി, മുന്‍ മന്ത്രി സുശീല ഗോപാലന്‍, നളിനി നാറ്റോ, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, ഹൃദയ കുമാരി, സുഗത കുമാരി, കെ എസ് ചിത്ര, ജെ. ലളിതാംബിക,മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ നഫീസത്ത് ബീവി, ബി അരുദ്ധതി,മഞ്ജരി, മാലാ പാര്‍വതി തുടങ്ങിയവരെല്ലാം കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്.
നൂറിലധികം വര്‍ഷങ്ങളുടെ പഴക്കമുള്ള വിമെന്‍സ് കോളേജിന് നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ അസസ്മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ 'എ' ഗ്രേഡും ലഭിച്ചിട്ടുണ്ട്.
18 ബിരുദം, 17 ബിരുദാനന്തര ബിരുദം, 12 ഗവേഷണ കോഴ്സുകള്‍ എന്നിവയിലായി മൂവായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">