തിരുവനന്തപുരത്ത് 12 വയസ്സുകാരനെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്

നാലാഞ്ചിറയിൽ നിന്നും 12 വയസുകാരനെ കാണാതായതായി പരാതി. കോൺവെന്റ് ലൈനിൽ ജിജോയുടെ മകൻ സച്ചു എന്ന ജോഹിൻ(12) ആണ് കാണാതായത്.

author-image
Greeshma Rakesh
New Update
തിരുവനന്തപുരത്ത് 12 വയസ്സുകാരനെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്

 

തിരുവനന്തപുരം: നാലാഞ്ചിറയിൽ നിന്നും 12 വയസുകാരനെ കാണാതായതായി പരാതി. കോൺവെന്റ് ലൈനിൽ ജിജോയുടെ മകൻ സച്ചു എന്ന ജോഹിൻ(12) ആണ് കാണാതായത്. രാവിലെ ആറുമണിക്ക് വീട്ടിലെ വളർത്തു നായയുമായി നടക്കാൻ ഇറങ്ങിയതാണ് കുട്ടിയെന്നാണ് കുടുംബം പറയുന്നത്. ഇതിന് ശേഷം കുട്ടി തിരികെ എത്തിയില്ലെന്നാണ് പരാതി.സംഭവത്തിൽ മണ്ണന്തല പോലീസ് അന്വേഷണം ആരംഭിച്ചു.

Thiruvananthapuram missing case