/kalakaumudi/media/post_banners/f9a1801e862d910ed4b078e6f6183ec0d13b8f36a28cf85ab42bed0f2c00f77e.jpg)
മലപ്പുറം: മലപ്പുറം വഴിക്കടവില്‍ 13കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മമ്പാട് സ്വദേശി മുഹമ്മദ് ഷാക്കിര്‍ ബാഖവി പിടിയില്‍.
വിവരമറിഞ്ഞതോടെ സ്‌കൂള്‍ ടീച്ചര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചിരുന്നു. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
അതേസമയം, ഭീഷണിപ്പെടുത്തി നിരവധി തവണ അയാള്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്നും ഉസ്താദ് ആയതിനാല്‍ ആരോടെങ്കിലും പറയാന്‍ പേടിയായിരുന്നുവെന്ന് 13 കാരന്‍ പറഞ്ഞു.
അധ്യാപികയോടാണ് കുട്ടി മത പ്രഭാഷകനെക്കുറിച്ച് പറഞ്ഞത്. മുഹമ്മദ് ഷാക്കിര്‍ ബാഖവി മദ്രസ അധ്യാപകനും അറിയപ്പെടുന്ന മത പ്രഭാഷകനുമാണ്.
സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ പ്രതി, തന്റെ യൂട്യൂബ് ചാനലിലൂടെ വഴിതെറ്റുന്ന യുവത്വം, ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യയ്ക്കുള്ള ശിക്ഷ തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പീഡന വിവരം പുറത്ത് വന്നതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ അയാള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.