ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്‍റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് അധ്യാപകർക്കെതിരെ കേസ്. അതെസമയം അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകൾ കൂടി ചുമത്തുമെന്നും പൊലീസ് അറിയിച്ചു

author-image
Greeshma Rakesh
New Update
ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്‍റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ: ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്‍റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്. സ്കൂളിലെ കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് അധ്യാപകർക്കെതിരെ കേസ്. അതെസമയം അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകൾ കൂടി ചുമത്തുമെന്നും പൊലീസ് അറിയിച്ചു.

ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം.ആലപ്പുഴ കാട്ടൂരിൽ സ്കൂൾ വിട്ടുവന്ന 13 വയസ്സുകാരൻ പ്രജിത്തിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ക്ലാസിൽ താമസിച്ചു എത്തിയതിന് അധ്യാപകരുടെ ശിക്ഷാനടപടിയിൽ മനം നൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും മൊഴി. നേരത്തെ അധ്യാപകരെ സ്കൂൾ മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തിരുന്നു

 

കുട്ടി മരണപ്പെട്ട ദിവസം, അവസാന പീരീഡില്‍ കാണാതായ പ്രജിത്തിനെയും സഹപാഠി അജയിനേയും അന്വേഷിച്ച് അധ്യാപകർ സ്കൂളിലെ മൈക്കിൽ അനൗണ്‍സ്മെന‍്റ് നടത്തിയിരുന്നു. തുടര്‍ന്ന് ക്ലാസിലെത്തിയ വിദ്യാര്‍ഥികള്‍ അജയിന് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് വെള്ളം കുടിക്കാന്‍ പോയതാണെന്ന് പറഞ്ഞിരുന്നു.

എന്നാൽ അധ്യാപകരായ ക്രിസ്തു ദാസ് , രേഷ്മ,ഡോളി എന്നിവര് ഇത് വിശ്വസിക്കാതെ പ്രജിത്തിനെ ചൂരൽ കൊണ്ട് മർദ്ദിക്കുകയും പരസ്യമായി ശാസിക്കുകയും ചെയ്തെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതില്‍ മനംനൊന്താണ് ആത്ഹത്യ ചെയ്തെന്നും ആരോപണമുണ്ട്.സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐയും നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥനത്തിലാണ് പൊലീസ് കേസെടുത്തത്.

kerala police kozhikode suicide case police case student suicide case