/kalakaumudi/media/post_banners/88ba00e704495accf497a3246eef0758e355935b6115af4995dceccd89238363.jpg)
അധ്യയന വര്‍ഷം ആരംഭിച്ച് എട്ട് മാസം പൂര്‍ത്തിയാക്കിയിട്ടും പ്രിന്‍സിപ്പല്‍മാരില്ലാതെ 136 സര്‍ക്കാര്‍ സ്‌കൂളുകള്‍. ഉദ്യോഗക്കയറ്റം നല്‍കേണ്ട 91 ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെയും 45 ഹൈസ്‌കൂള്‍ പ്രഥമാധ്യാപകരുടെയും പട്ടിക പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയത് 2024 ജനുവരി 17-നാണ്. എന്നാല്‍ നിയമനം നല്‍കിയില്ല. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പ്രായോഗികപരീക്ഷ തിങ്കളാഴ്ച തുടങ്ങും.
സര്‍ക്കാരിന്റെ പുതിയ നിയമമനുസരിച്ച് പ്രിന്‍സിപ്പല്‍മാരാണ് സ്‌കൂള്‍ തലവന്‍. ഹൈസ്‌കൂള്‍ പ്രഥമാധ്യാപകന്‍ വൈസ് പ്രിന്‍സിപ്പല്‍ മാത്രമാണ്. പ്രിന്‍സിപ്പല്‍മാര്‍ക്കാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ചുമതല. എട്ടു പീരിയഡ് മാത്രമാണ് പ്രിന്‍സിപ്പല്‍മാര്‍ ക്ലാസ് എടുക്കേണ്ടത്. എന്നാല്‍ പ്രിന്‍സിപ്പല്‍ ചുമതല വഹിക്കുന്ന അധ്യാപകര്‍ 24 പീരിയഡ് എടുക്കണം. ജോലി ഭാരവും കൂടുതലാണ്. ഹയര്‍ സെക്കന്‍ഡറി പ്രവേശനം, തുടര്‍ച്ചയായ പരീക്ഷകള്‍, പി.ടി.എ. സെക്രട്ടറി ത്രിതല പഞ്ചായത്തും വിവിധ വിദ്യാഭ്യാസ ഓഫീസര്‍മാരും വിളിക്കുന്ന യോഗത്തിലും പങ്കെടുക്കണം. ഈ പരീക്ഷ കാലത്ത് പ്രിന്‍സിപ്പല്‍ സ്ഥാനം വഹിക്കുന്ന അധ്യാരകര്‍ക്ക് ജോലി ഭാരം കൂടുതലാണ്.