/kalakaumudi/media/post_banners/9c97490049e72d53181a9e81fd660e5b844dd5a8c495509aef888f8b80aa7eb4.jpg)
ഗുവാഹത്തി: അസമില്‍ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് 14 മരണം. 27 പേര്‍ക്ക് പരിക്കേറ്റു. അസമിലെ ഗോലാഘട്ട് ജില്ലയില്‍ ദെര്‍ഗാവിലെ ബാലിജന്‍ മേഖലയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.
12 പേര്‍ അപകട സ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയില്‍ വച്ചാണ് രണ്ട് പേര്‍ മരിച്ചത്.
45 പേരുമായി പോവുകയായിരുന്ന ബസുമായി ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു. വിനോദസഞ്ചാരികളുമായി പോവുന്ന ബ്‌സാണ് അപകടത്തില്‍ പെട്ടതെന്ന് പൊലീസ് അറിയിച്ചു.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. കൂടുതല്‍ ചികിത്സ ആവശ്യമെങ്കില്‍ ഇവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുലര്‍ച്ചെ മൂന്ന് മണിയോടെ യാത്ര ആരംഭിച്ച വിനോദസഞ്ചാരികള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പ് മാര്‍ഗരിറ്റയില്‍ നിന്ന് വന്ന കല്‍ക്കരി നിറച്ച ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.
അപകടത്തില്‍ ബസിന്റെ പകുതി ഭാഗം തകര്‍ന്നിട്ടുണ്ട്. അപകടത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.