തായ്ലന്‍ഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് മരത്തിലിടിച്ച് അപകടം; 14 മരണം, 20 പേര്‍ക്ക് പരിക്ക്

By priya.05 12 2023

imran-azhar

 

ബാങ്കോക്ക്: തായ്ലന്‍ഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് മരത്തിലിടിച്ച് 14 പേര്‍ മരിച്ചു. 20 ലധികം പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്.

 

പടിഞ്ഞാറന്‍ പ്രവിശ്യയായ പ്രചുവാപ് ഖിരി ഖാനില്‍ അര്‍ദ്ധരാത്രി 1: 30നാണ് അപകടമുണ്ടാകുന്നത്. ബസിന്റെ മുന്‍ഭാഗം പകുതിയായി പിളര്‍ന്നതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ തായ്പിബിഎസ് അറിയിച്ചു.

 

പരിക്കേറ്റവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടകാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും തായ്പിബിഎസ് പറഞ്ഞു.

 

 

 

OTHER SECTIONS