/kalakaumudi/media/post_banners/88f4d6b80be690e907da8ea9acef348ac43931a3c6b45fd2153b578efb37adb6.jpg)
ന്യൂഡല്‍ഹി; കഴിഞ്ഞ വര്‍ഷം 14 ലക്ഷം ഇന്ത്യക്കാര്‍ക്ക് യുഎസ് എംബസി വിസ അനുവദിച്ചു. വിസ ലഭിക്കാനുള്ള സമയത്തില്‍ 75 ശതമാനം കുറവുണ്ടായി. വിസ അപേക്ഷകളില്‍ തലേവര്‍ഷത്തേക്കാള്‍ 60% വര്‍ധനയുണ്ടായതായും എംബസി അറിയിച്ചു. യുഎസിലേക്ക് വിസയ്ക്ക് അപേക്ഷിക്കുന്നതില്‍ പത്തില്‍ ഒന്ന് ശതമാനവും ഇന്ത്യയില്‍ നിന്നാണ്. സന്ദര്‍ശക വീസകള്‍ 7 ലക്ഷത്തോളമായി ഉയര്‍ന്നു. സന്ദര്‍ശക വീസയ്ക്ക് 1000 ദിവസം കാത്തിരിക്കേണ്ടി വന്നിരുന്നത് 250 ദിവസമായി കുറഞ്ഞു.
യുഎസിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സമൂഹവും ഇന്ത്യക്കാരായി മാറി കഴിഞ്ഞിരിക്കുന്നു. 1,40,000 സ്റ്റുഡന്റ് വീസകളാണ് കഴിഞ്ഞ വര്‍ഷം നല്‍കിയത്. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നിവ ലോകത്തിലെ യുഎസ് നയതന്ത്ര കാര്യാലയങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്റ്റുഡന്റ് വീസകള്‍ നല്‍കുന്നവയായി. 3,80,000 തൊഴില്‍ വീസകളാണ് ഇന്ത്യക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കഴിഞ്ഞ വര്‍ഷം നല്‍കിയത്.
എച്ച്1ബി വീസയുള്ളവര്‍ക്ക് യുഎസില്‍ത്തന്നെ വീസ പുതുക്കാവുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഇക്കൊല്ലം ആരംഭിക്കും. കോവിഡ് മഹാമാരിക്കു മുന്‍പുള്ള അപേക്ഷകളില്‍ 31,000 എണ്ണം തീര്‍പ്പാക്കി. അഹമ്മദാബാദിലും ബെംഗളൂരുവിലും പുതിയ കോണ്‍സുലേറ്റുകള്‍ വരുന്നതോടെയും കൂടുതല്‍ ഓഫിസര്‍മാരുടെ നിയമനത്തോടെയും വീസ പ്രോസസിങ്ങിനു വേഗം കൂടുമെന്നും എംബസി വ്യക്തമാക്കി.