/kalakaumudi/media/post_banners/a16a24fb41020f22e0fd3bad951cd58243f372089e4a333b5900c07b3447a802.jpg)
തിരുവനന്തപുരം: പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തില്‍ വൈദ്യുതി ടവറില്‍ കയറി പതിനാലു വയസ്സുകാരന്റെ ആത്മഹത്യാ ശ്രമം. തിരുവനന്തപുരം കാഞ്ഞാമ്പാറയിലാണ് സംഭവം. അഗ്നിരക്ഷാ സേനയെത്തിയാണു കുട്ടിയെ സുരക്ഷിതമായി താഴെയിറക്കിയത്.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് 220 കെവി ലൈന്‍ കടന്നുപോകുന്ന വൈദ്യതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. സ്‌കൂളിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ കുട്ടി സമീപത്തെ വൈദ്യുതി ടവറിന്റെ മുകളില്‍ വലിഞ്ഞു കയറുകയായിരുന്നു.
കുട്ടി വൈദ്യുതി ടവറില്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും വീട്ടുകാരും അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചു. എന്നാല്‍, കുട്ടി തിരിച്ചിറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന്, വെഞ്ഞാറമ്മൂട് നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് കുട്ടിയെ താഴെയിറക്കിയത്.