/kalakaumudi/media/post_banners/e359e72569830ca69ce597c56bf101084cab80ae9962288ee0aa2733183f3ae9.jpg)
ന്യൂഡല്‍ഹി: കേരളത്തിന് ഉത്സവകാല അധിക നികുതി വിഹിതമായി കേന്ദ്രസര്‍ക്കാര്‍ 1404.50 കോടി രൂപ അനുവദിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഇത് താത്ക്കാലിക ആശ്വാസമാകും.
വരാനിരിക്കുന്ന ആഘോഷങ്ങളും പുതുവര്‍ഷവും കണക്കിലെടുത്ത് അടിസ്ഥാന വികസനത്തിനും സാമൂഹികക്ഷേമ പദ്ധതികള്‍ക്കുമായാണ് തുക അനുവദിച്ചത്.
എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 72,961.21 കോടി രൂപയുടെ നികുതി വിഹിതമാണ് അധികഗഡുവായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. 2024 ജനുവരി 10 ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നികുതി വിഭജന ഗഡുവിന് പുറമെയാണ് ഇത്. കഴിഞ്ഞ 11 നാണ് ഇത്രയും തുക റിലീസ് ചെയ്തത്.