പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; ലോക്‌സഭയില്‍ ബഹളം. പിന്നാലെ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭയില്‍ ബഹളം വച്ച പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി സ്വീകരിച്ച് സ്പീക്കര്‍.

author-image
anu
New Update
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; ലോക്‌സഭയില്‍ ബഹളം. പിന്നാലെ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ബഹളം വച്ച പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി സ്വീകരിച്ച് സ്പീക്കര്‍. ലോക്‌സഭയിലെ
സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാര്‍ സഭയില്‍ പ്രതിഷേധിച്ചത്. പ്രതിഷേധിച്ച് കേരളത്തില്‍ നിന്നടക്കമുള്ള 15 എംപിമാരെയാണ് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളന കാലയളവിലേക്കാണ് സസ്‌പെന്‍ഷന്‍.

കേരളത്തില്‍ നിന്നുള്ള എംപിമാരായ ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, രമ്യ ഹരിദാസ്, ഹൈബി ഈടന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള ജ്യോതിമണി എന്നീ അഞ്ച് എംപിമാരെയായിരുന്നു ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് 9 എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ബെന്നി ബഹ്നാന്‍, വി കെ ശ്രീകണ്ഠന്‍, കനിമൊഴി, എസ് വെങ്കിടേശന്‍, മാണിക്യം ടാഗോര്‍, മുഹമ്മദ് ജാവേദ്, പി ആര്‍ നടരാജന്‍, കെ സുബ്രമണ്യം, എസ് ആര്‍ പ്രതിഭം, ഡറിക് ഒബ്രിയാന്‍ എന്നീ എംപിമാരെയും സസ്‌പെന്‍ഡ് ചെയ്തു.

ലോക്‌സഭയുടെ സുരക്ഷ തന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും വിശദീകരണം ബുധനാഴ്ച തന്നെ നല്‍കിയതായെന്നും സ്പീക്കര്‍ ഓംബിര്‍ല വ്യക്തമാക്കി. ഇനിമുതല്‍ പാസ് നല്‍കുമ്പോള്‍ എംപിമാര്‍ ശ്രദ്ധിക്കണമെന്നും, പഴയ മന്ദിരത്തിലും സുരക്ഷ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ന്യായീകരിച്ചു.സുരക്ഷ വീഴ്ച വിലയിരുത്താന്‍ രാവിലെ മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ച പ്രധാനമന്ത്രി ബുധനാഴ്ചത്തെ സംഭവത്തില്‍ കടുത്ത അതൃപ്തിയാണ് അറിയിച്ചത്. പിന്നാലെ സുരക്ഷ ചുമതലയുള്ള 7 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

loaksabha national news Latest News