/kalakaumudi/media/post_banners/ebe1e205ca39b5a3d4bd7b04c337a8843762b7bd38c445333643b64119fe17f4.jpg)
ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഒഡീഷയിലും ബിജെഡി എൻഡിഎ സഖ്യത്തിലേക്ക്. ഒഡീഷയിൽ മുഖ്യപ്രതിപക്ഷമായ ബിജെപിയുമായി നവീൻ പട്നായിക്കിന്റെ ബിജെഡി ധാരണയുണ്ടാക്കിയതായി മുതിർന്ന നേതാക്കൾ സ്ഥിരീകരിച്ചു.ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടായേക്കുമെന്നാണ് വിവരം.
നീണ്ട 15 വർഷത്തിന് ശേഷമാണ് ബിജെഡി എൻഡിയെ സഖ്യത്തിലേക്ക് മടങ്ങിയെത്തുന്നത്.മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സഖ്യത്തിന് ധാരണയായത്. ബിജെപി ദേശീയ നേതാക്കളും നവീൻ പട്നായിക്കിനെ കണ്ട് ചർച്ചകൾ നടത്തിയിരുന്നു.ബിജെഡി വൈസ് പ്രസിഡന്റും എം.എൽ.എയുമായ ഡെബി പ്രസാദ് മിശ്ര ചർച്ചകൾ നടന്ന വിവരം സ്ഥരീകരിച്ചിട്ടുണ്ട്.
ബിജു ജനദാതൾ ഒഡീഷയിലെ ജനങ്ങളുടെ താത്പ്പര്യത്തിനാണ് മുൻഗണന നൽകുന്നതെന്നും സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നുവെന്നും അദ്ദേഹം സ്ഥരീകരിച്ചു. നവീൻ പട്നായിക്കിന്റെ നേതൃത്വത്തിൽ ഒഡീഷ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ലോക്സഭ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കങ്ങളും വിലയിരുത്തുന്നതിന് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ മുതിർന്ന നേതാക്കൾ പങ്കെടുത്ത മീറ്റിംഗ് നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.