/kalakaumudi/media/post_banners/a27f20de3265d76a7efa7a628d3b3dfc8c3cbd33c205accd4be30622b39f5c6a.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ലഭിച്ചത് 17 ശതമാനം കൂടുതല്‍ മഴ. കഴിഞ്ഞ തവണ പെയ്ത മഴ 3 ശതമാനം കുറവായിരുന്നു.അന്തരീക്ഷ സ്ഥിതി പ്രകാരം ഇത്തവണ ശരാശരി മഴയെക്കാള്‍ കൂടുതല്‍ ലഭിക്കുമെന്ന് കാലാവസ്ഥ ഗവേഷകര്‍ വ്യക്തമാക്കുന്നു.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട തേജ്, ഹമൂണ്‍ ചുഴലിക്കാറ്റുകളും ചക്രവാതച്ചുഴികളുമെല്ലാം കൂടുതല്‍ മഴ ലഭിക്കാന്‍ കാരണമായി.2021 ല്‍ തുലാവര്‍ഷത്തില്‍ 109 ശതമാനം അധിക മഴയാണ് ലഭിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
