ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞും പുകയും; 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

By priya.02 12 2023

imran-azhar

 

ഡല്‍ഹി: ഡല്‍ഹിയിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഡല്‍ഹി ഇന്ദിരഗാന്ധി വിമാനത്താവള പരിസരത്ത് കനത്ത മൂടല്‍മഞ്ഞും പുകയും മൂലം കാഴ്ച്ച മങ്ങിയതോടെയാണ് വിമാനങ്ങള്‍ വഴിതിച്ചുവിട്ടത്.

 

ജയ്പൂര്‍, ലഖ്‌നൌ, അഹമ്മദാബാദ്, അമൃത്സര്‍ വിമാനത്താവളങ്ങളിലാണ് ഈ വിമാനങ്ങള്‍ ഇറങ്ങിയത്. ഇന്ന് ഡല്‍യില്‍ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര തോത് 356 ആണ്. എന്നാല്‍ സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഈ വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് പുറപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

 

OTHER SECTIONS