മോണാലിസ ചിത്രത്തന് നേരെ സൂപ്പ് ഒഴിച്ച് പ്രതിഷേധം

ഫ്രാന്‍സിലെ ലൂവ്രെയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ലിയനാഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ പെയിന്റിങ് മോണലിസ ചിത്രത്തിനു നേരെ സൂപ്പ് ഒഴിച്ചു.

author-image
Athira
New Update
മോണാലിസ ചിത്രത്തന് നേരെ സൂപ്പ് ഒഴിച്ച് പ്രതിഷേധം

പാരിസ്; ഫ്രാന്‍സിലെ ലൂവ്രെയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ലിയനാഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ പെയിന്റിങ് മോണലിസ ചിത്രത്തിനു നേരെ സൂപ്പ് ഒഴിച്ചു. രണ്ടു സ്ത്രീകളാണ് പ്രതിഷേധത്തിന്റെ ഭാഗമായി സൂപ്പ് ഒഴിച്ചത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പതിച്ചിട്ടുള്ളതിനാല്‍ ചിത്രത്തിനു കേടുപാടില്ല.

 

മികച്ച വേതനം ആവശ്യപ്പെട്ട് ഫ്രാന്‍സില്‍ കര്‍ഷകര്‍ ദിവസങ്ങളായി പ്രതിഷേധം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണു മോണലിസ ചിത്രത്തിനു നേരെയുണ്ടായ ആക്രമണം.''നിങ്ങളുടെ കാര്‍ഷിക സമ്പ്രദായം മോശമാണ്. കര്‍ഷകര്‍ ജോലി സ്ഥലത്തു മരിക്കുകയാണ്. കൂടുതല്‍ പ്രാധാന്യം എന്തിനാണ്? കലയ്ക്കാണോ അതോ ആരോഗ്യദായകവും സുസ്ഥിരവുമായ ഭക്ഷണത്തിനാണോ?'' പ്രതിഷേധക്കാര്‍ ചിത്രത്തിനു മുന്‍പില്‍നിന്നും ചോദിച്ചു.

മോണലിസ ചിത്രത്തിനു നേരെ ഇതാദ്യമായല്ല ആക്രമണം നടക്കുന്നത്. എന്നാല്‍ ചിത്രത്തിനു മുന്നില്‍ കട്ടിയുള്ള ഗ്ലാസ് പ്രതലം ഉള്ളതിനാല്‍ അന്നും ചിത്രത്തിനു കേടുപാടു സംഭവിച്ചില്ല. 2022 മെയില്‍ സ്ത്രീവേഷത്തിലെത്തി ഒരാള്‍ മോണാലിസ ചിത്രത്തിന് നേരെ കേക്ക് എറിഞ്ഞിരുന്നു. 1956 ല്‍ ചിത്രത്തിനു നേരെ ആസിഡ് ആക്രമണവും നടത്തിയിരുന്നു.

news updates Latest News