ഗുജറാത്തില്‍ കനത്ത മഴ; ഇടിമിന്നലേറ്റ് 20 മരണം

ഗുജറാത്തില്‍ ഇടിമിന്നലേറ്റ് 20 പേര്‍ മരിച്ചു. വിവിധ പ്രദേശങ്ങളിലാണ് മരണം സംഭവിച്ചത്.

author-image
Web Desk
New Update
ഗുജറാത്തില്‍ കനത്ത മഴ; ഇടിമിന്നലേറ്റ് 20 മരണം

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇടിമിന്നലേറ്റ് 20 പേര്‍ മരിച്ചു. വിവിധ പ്രദേശങ്ങളിലാണ് മരണം സംഭവിച്ചത്.

ദാഹോദില്‍ നാല് പേരും ബറൂച്ചില്‍ മൂന്ന് പേരും താപിയില്‍ രണ്ട് പേരും മരിച്ചു. അഹമ്മദാബാദ്, അമ്രേലി, ബനസ്‌കന്ത, ബോട്ടാഡ്, ഖേദ, മെഹ്സാന, പഞ്ച്മഹല്‍, സബര്‍കാന്ത, സൂറത്ത്, സുരേന്ദ്രനഗര്‍, ദ്വാരക എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചു.

സംസ്ഥാനത്ത് 234 താലൂക്കുകളില്‍ ഞായറാഴ്ച മഴ ലഭിച്ചു. സൂറത്ത്, സുരേന്ദ്രനഗര്‍, ബറൂച്ച്, അമ്രേലി തുടങ്ങിയ ജില്ലകളില്‍ കനത്ത മഴ ലഭിച്ചതായി സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു.

അപകടത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചിച്ചു.

lightening india gujarat Climate weather