തായ്‌ലൻഡിലെ പടക്ക നിർമാണശാലയിൽ സ്ഫോടനം; 20ഓളം പേർക്ക് ദാരുണാന്ത്യം

2008 നും 2023 നും ഇടയിൽ കഴിഞ്ഞ 15 വർഷത്തിനിടെ തായ്‌ലൻഡിലെ പടക്ക ഫാക്ടറികളിലും വെയർഹൗസുകളിലും 24 സ്ഫോടനങ്ങളാണ് നടന്നത്. നിരവധിപേർക്കാണ് ജീവൻ നഷ്ടമായത്.

author-image
Greeshma Rakesh
New Update
തായ്‌ലൻഡിലെ പടക്ക നിർമാണശാലയിൽ സ്ഫോടനം; 20ഓളം പേർക്ക് ദാരുണാന്ത്യം

 

ബാങ്കോക്ക്: തായ്‌ലൻഡിലെ സുഫാൻ ബുരി പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 20ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പത്തോളം പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. സെൻട്രൽ സുഫാൻ ബുരി പ്രവിശ്യയിലെ സലാ ഖാവോ ടൗൺഷിപ്പിന് സമീപം ഉച്ചകഴിഞ്ഞ് 3:00 മണിയോടെയാണ് സ്ഫോടനം. മരിച്ച 20 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

അതെസമയം മരണനിരക്ക് ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. സ്‌ഫോടനത്തിൽ അടുത്തുള്ള മറ്റ് വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ.വെടിമരുന്നും പടക്കങ്ങൾക്കുള്ള മറ്റ് അസംസ്കൃത വസ്തുക്കളും സൂക്ഷിച്ചിരുന്ന ഫാം ഹൗസിലാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നത്.

സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.പടക്കശാലകളിൽ പൊട്ടിത്തെറികൾ തായ്‌ലൻഡിൽ അസാധാരണമല്ല.കഴിഞ്ഞ വർഷം തെക്കൻ നാരാതിവാട്ട് പ്രവിശ്യയിലെ സുംഗൈ കോലോക് പട്ടണത്തിലെ ഒരു പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പ്ലാന്റ് നിയമപരമായി പ്രവർത്തിക്കുന്നുണ്ടോയെന്നും അശ്രദ്ധ മൂലമാണോ പൊട്ടിത്തെറി ഉണ്ടായതെന്നും പരിശോധിക്കാൻ പ്രധാനമന്ത്രി ഉത്തരവിട്ടു. മരിച്ചതായി സ്ഥിരീകരിച്ച 20 പേരിൽ 12 സ്ത്രീകളും 8 പുരുഷന്മാരുമാണെന്നാണ് വിവരം.റിപ്പോർട്ടുകൾ പ്രകാരം പടക്കശാലകളിൽ പൊട്ടിത്തെറികൾ തായ്‌ലൻഡിൽ അസാധാരണമല്ല.

2008 നും 2023 നും ഇടയിൽ കഴിഞ്ഞ 15 വർഷത്തിനിടെ തായ്‌ലൻഡിലെ പടക്ക ഫാക്ടറികളിലും വെയർഹൗസുകളിലും 24 സ്ഫോടനങ്ങളാണ് നടന്നത്. നിരവധിപേർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ വർഷം തെക്കൻ നാരാതിവാട്ട് പ്രവിശ്യയിലെ സുംഗൈ കോലോക് പട്ടണത്തിലെ ഒരു പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

death Thailand fireworks factory explosion