/kalakaumudi/media/post_banners/df7eb3cddbd3ea8d65f4f4e5154e4abf6e0865fb0e24e8170bcf69adc4208b21.jpg)
അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരള പവലിയന്‍ കേരള ചീഫ് സെക്രട്ടറി ഡോ. വി.വേണു ഉദ്ഘാടനം ചെയ്യുന്നു
ന്യൂഡല്‍ഹി: ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേള പുതിയ വ്യാപാര സംരംഭങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് കേരള ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരള പവലിയന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം സംസംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ ഉല്പാദിപ്പിക്കുന്ന വിവിധ ഉല്പന്നങ്ങള്‍ വ്യാപര മേളയില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ കേരളം പാര്‍ട്ടണര്‍ സംസ്ഥാനം
ഇത്തവണ പാര്‍ട്ടണര്‍ സംസ്ഥാനമായാണ് കേരളം വ്യാപാര മേളയില്‍ പങ്കെടുക്കുന്നത്. 'വസുധൈവകുടുംബകം യുണൈറ്റഡ് ബൈ ട്രേഡ്' എന്ന തീമിലാണ് കേരളം പവിലിയന്‍ ഒരുക്കിയിട്ടുള്ളത്.
മുസിരിസ് മുതല്‍ വിഴിഞ്ഞം തുറമുഖം വരെയുള്ള വ്യാപാര സൂചകങ്ങള്‍ക്കൊപ്പം പ്രാചിന കാലം മുതല്‍ കേരളവുമായുള്ള ലോക രാജ്യങ്ങളുടെ വ്യാപാരബന്ധവും സ്‌പൈസ് റൂട്ടുമാണ് പവിലിയനില്‍ ദൃശ്യമാകുന്നത്. സര്‍ഫസ് പ്രൊജക്ഷനും, ത്രീ.ഡി. ഹോളോ ഗ്രാഫിക്ക് ഡിസ്പ്ലേ സിസ്റ്റം വഴിയും വ്യാപാര കാലഘട്ടങ്ങളും സംസ്ഥാനത്തിന്റെ വ്യാപാര വളര്‍ച്ചയും പവലിയിനിയില്‍ കാണാവുന്നതാണ്.
10 തീം സ്റ്റാളുകളടക്കം 44 എണ്ണം
627 ചതുരശ്ര അടിയില്‍ 44 സ്റ്റാളുകളാന്ന് പവിലിയനില്‍ ഒരുക്കുന്നത്. 10 എണ്ണം തീം സ്റ്റാളുകളും 34 എണ്ണം കൊമേര്‍ഷ്യല്‍ സ്റ്റാളുകളുമാണ്. ടൂറിസം വകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, വ്യാവസായ വാണിജ്യ വകുപ്പ്, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് , കയര്‍ വികസന വകുപ്പ്, ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, കോ ഓപ്പറേറ്റിവ് സൊസൈറ്റി, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ്, കുടുംബശ്രീ, കെ.ബിപ്, മാര്‍ക്കറ്റ് ഫെഡ്, കള്‍ച്ചര്‍ വകുപ്പ്, ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജ്, കൈരളി, തീരദേശ വികസന കോര്‍പ്പറേഷന്‍, പഞ്ചായത്ത് വകുപ്പ്, ഹാന്റെക്‌സ്, ഹാന്‍വീവ്, ഖാദി & ഗ്രാമ വ്യാവസായ ബോര്‍ഡ്, എസ്.റ്റി വകുപ്പ്, കോ ഓപ്പറേറ്റിവ് സൊസൈറ്റിസ്, കൃഷി വകുപ്പ്, കേരഫെഡ്, ഔഷധി എന്നിവയുടെ സ്റ്റാളുകളാണ് പവലിയനിലുള്ളത്.
രുചിമേളം തീര്‍ക്കാന്‍ കുടുംബശ്രീയുടെയും സാഫിന്റെയും ഫുഡ് കോര്‍ട്ടുകളും ഒരുങ്ങി കഴിഞ്ഞു.
കേരളത്തിന്റെ തനത് ഉല്പന്നങ്ങളും വിഭവങ്ങളുമാണ് സ്റ്റാളില്‍ ലഭിക്കുന്നത്.
ജീനന്‍.സി.ബി, ബിനു ഹരിദാസ്, ജിഗീഷ് സി.ബി എന്നിവരുടെ നേതൃത്വത്തില്‍ 30 ഓളം കലാകാരന്മാര്‍ ചേര്‍ന്നാണ് ഈ വര്‍ഷത്തെ പവിലിയന്‍ തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷം ഇവരുടെ നേതൃത്വത്തില്‍ ഒരുക്കിയ
കേരള പവിലിയന്‍ ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു.
കേരള ഹൗസ് റെസിഡന്റ് കമ്മീഷണര്‍ അജിത്ത് കുമാര്‍, കേരള ഹൗസ് അഡിഷണല്‍ റെസിഡന്റ് കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണ, ഐ. & പി.ആര്‍. ഡി അഡിഷണല്‍ ഡയറക്ടര്‍ കെ. അബ്ദുള്‍ റഷീദ്,
കണ്‍ട്രോളര്‍ സി എ. അമീര്‍, പ്രോട്ടോക്കോള്‍ ഓഫീസര്‍ ആര്‍. റെജി കുമാര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ്, കെ.എസ്. ഇ ബി റെസിഡന്റ് എഞ്ചിനീയര്‍ ഡെന്നീസ് രാജന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയുടെ ഉദ്ഘാടനം കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി അനുപ്രിയ പട്ടേല്‍ നിര്‍വ്വഹിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി സോം പ്രകാശ് അദ്ധ്യക്ഷനായിരുന്നു.
ചടങ്ങില്‍ സംസ്ഥാനത്തെ പ്രതിനിധികരിച്ച് കേരള ഹൗസ് റെസിഡന്റ് കമ്മീഷണര്‍ അജിത്ത് കുമാര്‍ പങ്കെടുത്തു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">