/kalakaumudi/media/post_banners/bc9beec32b29075116fb95f2e5e0668d4c1c98c6bd64ec1939e3de68bc615767.jpg)
ന്യൂഡല്‍ഹി: ബിഹാറിലെ വിവിധ ജില്ലകളില്‍ 24 മണിക്കൂറില്‍ 22 പേര്‍ മുങ്ങിമരിച്ചു. 5 പേര്‍ മരിച്ചത് ഭോജ്പുര്‍ ജില്ലയിലാണ്. ജഹാനബാദില്‍ 5 പേര്‍ മരിച്ചു. പാട്‌നയിലും രോഹ്താസിലും മൂന്നു വീതം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മഥേരുരയിലും കൈമൂറിലും നവാഡയിലും ഓരോരുത്തരുടെയും ജീവന്‍ പൊലിഞ്ഞു.
മരണങ്ങളില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദു:ഖം രേഖപ്പെടുത്തി. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം വീതം ധനസഹായവും പ്രഖ്യാപിച്ചു.