/kalakaumudi/media/post_banners/cf8b8daaf6ec97ef0ed501fcaffd5e791c9e470bac5eb1c273f476a0637dc60d.jpg)
ഗാസ: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ യുണിസെഫ് ആശങ്ക അറിയിച്ചു. 18 ദിവസത്തില്‍ ഗാസയില്‍ 2360 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുണിസെഫ് അറിയിച്ചു.
5364 കുട്ടികള്‍ക്ക് പരിക്കേറ്റു. ആക്രമണങ്ങളില്‍ 30 കുട്ടികളാണ്
ഇസ്രയേലില്‍ കൊല്ലപ്പെട്ടത്. ഗാസയിലെ സാഹചര്യം ധാര്‍മികതയ്ക്ക് മേലുള്ള കളങ്കമാണെന്ന് യൂണിസെഫ് പ്രതികരിച്ചു.
യുണിസെഫ് അടിയന്തരമായ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഗാസ മുനമ്പിലെ ഏകദേശം എല്ലാ കുട്ടികളും നിരന്തര ആക്രമണങ്ങള്‍, കുടിയൊഴിപ്പിക്കല്‍, ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ദൗര്‍ലഭ്യം എന്നിവ നേരിടുന്നു.
കുട്ടികളെ കൊലപ്പെടുത്തുന്നതും പരിക്കേല്‍പ്പിക്കുന്നതും ബന്ദികളാക്കുന്നതും ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് നേരെ ആക്രമണം നടത്തുന്നതും കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് യുണിസെഫ് മിഡില്‍ ഈസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ അഡെല്‍ ഖോദ്ര്‍ പറഞ്ഞു.
ഭക്ഷണം, വെള്ളം, വൈദ്യസഹായം, ഇന്ധനം എന്നിവയുള്‍പ്പെടെയുള്ള സഹായങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ഗാസയിലെ മരണ സംഖ്യ കൂടുമെന്നും അദ്ദേഹം പറഞ്ഞു.