ഖനന മേഖലയിൽ സംസ്ഥാനത്തിന്റെ വരുമാനം 274 കോടി; ഒക്ടോബർ വരെ 70 ശതമാനം വരുമാന വർദ്ധനവെന്ന് വ്യവസായ മന്ത്രി

ഇ-ഓഫീസ്, കോമ്പസ് സോഫ്റ്റ് വെയർ തുടങ്ങിയ പരിഷ്‌കാരങ്ങളുടെ ഫലമായാണ് വർദ്ധനുണ്ടായെതെന്നും മന്ത്രി പറഞ്ഞു.

author-image
Greeshma Rakesh
New Update
ഖനന മേഖലയിൽ സംസ്ഥാനത്തിന്റെ വരുമാനം 274 കോടി; ഒക്ടോബർ വരെ 70 ശതമാനം വരുമാന വർദ്ധനവെന്ന് വ്യവസായ മന്ത്രി

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഖനന മേഖലയിൽ 70 ശതമാനം വരുമാന വർദ്ധനവുണ്ടായതായി വ്യവസായ മന്ത്രി പി. രാജീവ്.മുൻവർഷത്തെ അപേക്ഷിച്ച് ഇത് കൂടുതലാണ്. ഇ-ഓഫീസ്, കോമ്പസ് സോഫ്റ്റ് വെയർ തുടങ്ങിയ പരിഷ്‌കാരങ്ങളുടെ ഫലമായാണ് വർദ്ധനുണ്ടായെതെന്നും മന്ത്രി പറഞ്ഞു.

ഖനന മേഖലയിൽ നിന്ന് നടപ്പു സാമ്പത്തിക വർഷം അതായത് ഒക്ടോബർ 31 വരെ ആൻഡ് ജിയോളജി വകുപ്പിന് ലഭിച്ചത് 273.97 കോടി രൂപയുടെ വരുമാനമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 165.96 കോടിയായിരുന്നു.

അതെസമയം 2021-22 വരെ രേഖപ്പെടുത്തിയ വാർഷികവരുമാന വർദ്ധനവിൽ ഏറ്റവും ഉയർന്നത് 17 ശതമാനമായിരുന്നു. എന്നാൽ 2022-23ൽ ഇത് 56 ശതമാനമായി ഉയർന്നു.സംസ്ഥാനത്ത് 2016ൽ സംസ്ഥാനത്ത് 3,505 ക്വാറികൾ ഉണ്ടായിരുന്നപ്പോൾ ആകെ വരുമാനം 138.72 കോടിയായിരുന്നു. എന്നാൽ ഇപ്പോൾ നിലവിലുള്ള 651 ക്വാറികളിൽ നിന്നുമാത്രമാണ് 273.97 കോടി രൂപ പിരിച്ചെടുത്തത്.

ഏറ്റവുമധികം വരുമാനം പാലക്കാട് ജില്ലയിലാണ് (45 46 കോടി). കഴിഞ്ഞവർഷം ഇത് 13.54 കോടിയായിരുന്നു.രണ്ടാം സ്ഥാനത്ത് മലപ്പുറം (37.28 കോടി). മുൻവർഷം ഇത് 25.08 കോടിയായിരുന്നു.

മറ്റു ജില്ലകളിലെ വരുമാനം (കോടിയിൽ). ബ്രായ്ക്കറ്റിൽ മുൻ വർഷത്തെ തുക

  •  എറണാകുളം- 33.17 (13.96)
  •  തിരുവനന്തപുരം-27.22 (24.78)
  •  കോട്ടയം-22.29 (20.79)
  • കൊല്ലം-20.62 (16.14)
  •  കണ്ണൂർ-20.10 (7.89)
  • പത്തനംതിട്ട-19.87 (10.35)
  •  തൃശൂർ-13.07 (10.95)
  •  കോഴിക്കോട്-11.91 (4.84)
  •  ഇടുക്കി-9.47 (5.04)
  •  കാസർകോട്-6.51 (4.08)
  •  ആലപ്പുഴ-3.27 (2.05)
  •  വയനാട്-2.86 (1.6)
kerala p rajeev mining sector industry revenue