/kalakaumudi/media/post_banners/b92719e9b61b41e09001b92792359e4557ebc46485160f99c4b1eeee80b2f052.jpg)
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി.കന്യാകുമാരിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. വ്യാഴാഴ്ച തിരുവനന്തപുരം വട്ടപ്പാറയിൽ നിന്ന് കാണാതായ 3 വിദ്യാർത്ഥികളെയാണ് കണ്ടെത്തിയത്.
മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് ഇവരിലേക്ക് എത്തിയത്. വട്ടപ്പാറ എൽ എം എസ് സ്കൂൾ വിദ്യാർഥികളാണ് മൂവരും.
സ്കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും തിരിച്ചെത്താതെ വന്നതോടെ ബന്ധുക്കൾ വട്ടപ്പാറ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും കന്യാകുമാരിയിൽ നിന്ന് കണ്ടെത്തിയത്.