/kalakaumudi/media/post_banners/dbc8f70aa0736a8a6f5d587f639f4cecf089b612cb4007f503b1d674debe455b.jpg)
ബെംഗളൂരു: മണ്ഡ്യയില്‍ 17 കാരിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. പൊലീസ് അറസ്റ്റ് ചെയ്തവരില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പേരും ഉള്‍പ്പെടുന്നു.
പീഡിപ്പിച്ചതിന്റെ ചിത്രീകരിച്ച ശേഷം ഇതു കാണിച്ച് പെണ്‍കുട്ടിയെ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. മണ്ഡ്യയിലെ മദ്ദൂരില്‍ 4നാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത ഇരുവരും പെണ്‍കുട്ടിക്കൊപ്പം പഠിച്ചിരുന്നവരാണ്.
ഇതിലൊരാള്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ച ശേഷം സുഹൃത്തുക്കളുമായി ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് കേസ്.വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയതിന് സഹിക്കാന്‍ കഴിക്കാതെ പെണ്‍കുട്ടി രക്ഷിതാക്കളോടു സംഭവം തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ പോക്‌സോ വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു.