യുഎസിലെ ലാസ് വേഗസ് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ വെടിവയ്പ്; 3 പേര്‍ കൊല്ലപ്പെട്ടു

By priya.07 12 2023

imran-azhar

 

ലാസ് വേഗസ്: യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് ലാസ് വേഗസ് ക്യാംപസില്‍
നടന്ന വെടിവയ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു. വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

അക്രമിയും കൊല്ലപ്പെട്ടതായാണ് പൊലീസിന്റെ നിഗമനം. വെടിവയ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ ക്യാംപസില്‍ നിന്ന് ഒഴിപ്പിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് സൂചന.

 

വെടിവയ്പില്‍ പരുക്കേറ്റവരുടെ നില എത്രത്തോളം ഗുരുതരമാണെന്ന് അറിയില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണോ അക്രമി കൊല്ലപ്പെട്ടത് എന്ന കാര്യത്തിലും സ്ഥിരീകരണമില്ല.

 

 

OTHER SECTIONS