ജമ്മു കശ്മീരിൽ വീടിന് തീപിടിച്ച് 3 സഹോദരിമാർ വെന്തുമരിച്ചു

By Greeshma Rakesh.12 02 2024

imran-azhar

 

 


ബനിഹാൽ: ജമ്മു കശ്മീരിൽ വീടിന് തീപിച്ച് മൂന്ന് സഹോദരിമാർ വെന്തുമരിച്ചു.മരിച്ച ബിസ്മ (18), സൈക്ക (14), സാനിയ (11) എന്നിവരാണ് മരിച്ചത്. ധൻമസ്ത-തജ്‌നിഹാൽ ഗ്രാമത്തിലാണ് ദാരുണസംഭവം.മൂന്ന് നിലകളുള്ള വീടിന് തിങ്കളാഴ്ച പുലർച്ചെയാണ് തീപിടിച്ചത്.മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്നു മൂവരും.

 

 

വീടു മുഴുവൻ തീ പടർന്നതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിന് ശേഷമാണ് ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. തീപിടിത്തത്തിൻ്റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

OTHER SECTIONS