/kalakaumudi/media/post_banners/1791f2ab6ba1e2d8f5fa86fdb57d05f96090da910dbf7e3d9a5de5d988ebd48d.jpg)
കോഴിക്കോട്: പേരാമ്പ്രയില്‍ മൂന്ന് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആല്‍ബിന്‍-ജോബിറ്റ ദമ്പതികളുടെ മകള്‍ അനീറ്റയാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുഞ്ഞിനെ ഉറക്കിക്കിടത്തി തുണി അലക്കാന്‍ പോയ അമ്മ തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പേരാമ്പ്ര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.