/kalakaumudi/media/post_banners/c99486049ba3b21d15d62372ccf3608f350daf09e061bde4e829f090a657aa11.jpg)
കൊല്ലം: കെഎസ്ആര്‍ടിസി യൂണിറ്റിന്റെ ബഡ്ജറ്റ് ടൂറിസം ഉല്ലാസയാത്ര 300 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി. ഇതുവരെ 11800 പേര്‍ വിവിധ ഇടങ്ങളില്‍ കൊല്ലം ഡിപ്പോയില്‍ നിന്നും ഉല്ലാസയാത്ര നടത്തി. കുറഞ്ഞ ചിലവില്‍ വിനോദസഞ്ചാര-തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് കെ എസ് ആര്‍ ടി സി ഒരുക്കിയത്. തുടര്‍ന്നും ബഡ്ജറ്റ് ടൂറിസം യാത്രകള്‍ ഇടതടവില്ലാതെ നടത്തുകയാണ് കോര്‍പ്പറേഷന്‍.
22ന് മൂന്നാര്‍, ഗവി, കുംഭാവരുട്ടി എന്നിവിടങ്ങളിലേക്ക് യാത്ര ഒരുക്കിയിട്ടുണ്ട്. എട്ടിന് കോന്നി-കുംഭാവരുട്ടി, 12ന് ഗവി, 14ന് വാഗമണ്‍-ഗവി, 15ന് പൊന്മുടി, 22ന് ഗവി-മൂന്നാര്‍, കോന്നി-കുംഭാവുരുട്ടി, 23ന് കന്യാകുമാരി-വാഗമണ്‍, 24 ന് അമ്പനാട്, 25ന് ഗവി, 29ന് ആഴിമല-ഗവി-പൊന്മുടി എന്നിങ്ങനെയാണ് ട്രിപ്പുകള്‍. ഫോണ്‍: 9747969768, 9496110124.