ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചവറ്റുകൂനയിൽ ഉപേക്ഷിച്ചു; പിന്നാലെ മകനുമായി ഇന്ത്യയിലേക്ക് കടന്ന് ഭർത്താവ്, അന്വേഷണം

കൊലയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങിയ ഭർത്താവ് കുട്ടിയെ ചൈതന്യയുടെ മാതാപിതാക്കളെ ഏൽപ്പിച്ചു. തുടർന്ന് ചൈതന്യയെ താൻ കൊന്നുവെന്ന് മാതാപിതാക്കളോട് ഏറ്റുപറഞ്ഞു

author-image
Greeshma Rakesh
New Update
ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചവറ്റുകൂനയിൽ ഉപേക്ഷിച്ചു; പിന്നാലെ മകനുമായി ഇന്ത്യയിലേക്ക് കടന്ന് ഭർത്താവ്, അന്വേഷണം

 

ഹൈദരാബാദ്: ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് റോഡരികിലെ കുപ്പത്തൊട്ടിയിൽ തള്ളി ഭർത്താവ്. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ബക്ക്‌ലെയ്‌യിലാണ് സംഭവം.തെലങ്കാനയിലെ കിഴക്കൻ ഹൈദരാബാദിലുള്ള ഉപ്പൽ സ്വദേശിനി ചൈതന്യ മന്ദാഗനി (36) ആണ് മരിച്ചത്. കൊലയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങിയ ഭർത്താവ് കുട്ടിയെ ചൈതന്യയുടെ മാതാപിതാക്കളെ ഏൽപ്പിച്ചു. തുടർന്ന് ചൈതന്യയെ താൻ കൊന്നുവെന്ന് മാതാപിതാക്കളോട് ഏറ്റുപറഞ്ഞു.

ഇക്കാര്യങ്ങൾ ചൈതന്യയുടെ മാതാപിതാക്കൾ ഉപ്പൽ എം.എൽ.എ.ബന്ദാരി ലക്ഷ്മണ റെഡ്ഡിയെ അറിയിച്ചതോടെയാണ് കൊലപാതകവിവരം പുറംലോകം അറിയുന്നത്.മാതാപിതാക്കളുടെ അഭ്യർഥന പ്രകാരം ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് എം.എൽ.എ. കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിക്ക് കത്തയച്ചു.സംഭവത്തിൽ വിക്ടോറിയ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വീട്ടിൽ വച്ചാണ് കൊല നടന്നത് എന്ന നിഗമനത്തിലാണ് പോലീസ്. പ്രതി രാജ്യം വിട്ടുവെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

hyderabad murder australia Crime News