തിരുവനന്തപുരത്ത് 25 കോടി ചെലവിൽ 38 സ്മാർട്ട് റോഡുകൾ

സ്മാർട്ട്സിറ്റി പദ്ധതിക്കു കീഴിൽ കെആർഎഫ്ബിക്ക് നിർമാണ ചുമതലയുള്ള നഗരത്തിലെ 38 പ്രധാന റോഡ് പണി ഒരുമിച്ച് ആരംഭിക്കും. 25 കോടി ചെലവിട്ട് എംബിസി (ബിറ്റുമിൻ മെക്കാഡം ബിറ്റുമിനസ് കോൺക്രീറ്റ്) നിലവാരത്തിൽ മാനവീയം കലാഭവൻ മണി റോഡുകളുടെ മാതൃകയിലാണ് നിർമിക്കുക.

author-image
Hiba
New Update
 തിരുവനന്തപുരത്ത് 25 കോടി ചെലവിൽ 38 സ്മാർട്ട് റോഡുകൾ

തിരുവനന്തപുരം: സ്മാർട്ട്സിറ്റി പദ്ധതിക്കു കീഴിൽ കെആർഎഫ്ബിക്ക് നിർമാണ ചുമതലയുള്ള നഗരത്തിലെ 38 പ്രധാന റോഡ് പണി ഒരുമിച്ച് ആരംഭിക്കും. 25 കോടി ചെലവിട്ട് എംബിസി (ബിറ്റുമിൻ മെക്കാഡം ബിറ്റുമിനസ് കോൺക്രീറ്റ്) നിലവാരത്തിൽ മാനവീയം കലാഭവൻ മണി റോഡുകളുടെ മാതൃകയിലാണ് നിർമിക്കുക.

തൈക്കാട് ഹൗസ്- മോഡൽ സ്കൂൾ റോഡ്, പബ്ലിക് ലൈബ്രറി- നന്ദാവനം റോഡ്, എസ് എസ് കോവിൽ റോഡ്, വിജെടി-ഫ്ലൈഓവർ റോഡ് എന്നിവയുടെ നിർമാണം ആരംഭിച്ചു കഴിഞ്ഞു . ബാക്കിയുള്ളവ ഈ ആഴ്ച തുടങ്ങും. ചില റോഡുകൾ പൈതൃക തെരുവിന്റെ മാതൃകയിൽ നിർമിക്കാനും ആലോചനയുണ്ട്.

റോഡിന്റെ എല്ലാ പണിയും മാർച്ചിൽ പൂർത്തിയകനാണ് സാധ്യത. ഉയർന്ന നിലവാരത്തിലുള്ള 38 റോഡ് നഗരത്തിന്റെ മുഖച്ഛായ തന്നെ മറ്റും. കഴിഞ്ഞ ആഴ്ച മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ റോഡ് നിർമാണം അതിവേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നു. പ്രവൃത്തി പരിശോധിക്കുന്നതിന് മന്ത്രിതലത്തിൽ എല്ലാ മാസവും യോഗം ചേരും.

നിർമാണം ആരംഭിക്കുന്ന റോഡുകൾ

കിള്ളിപ്പാലം– അട്ടക്കുളങ്ങര, ആൽത്തറ– ചെന്തിട്ട, സ്പെൻസർ– ഗ്യാസ് ഹൗസ് ജങ്ഷൻ, വിജെടി ഹാൾ– ഫ്ളൈഓവർ റോഡ്, തൈക്കാട് ഹൗസ്– കീഴേ തമ്പാനൂർ റോഡ്, സ്റ്റാച്യു– ജനറൽ ആശുപത്രി, ഫോറസ്റ്റ് ഓഫീസ് ജങ്ഷൻ– ബേക്കറി ജങ്ഷൻ, നോർക്ക– ഗാന്ധിഭവൻ, ഓവർബ്രിഡ്ജ്– ഉപ്പിടാംമൂട് ജങ്ഷൻ, ജനറൽ ആശുപത്രി– വഞ്ചിയൂർ, എസ്എംഎസ്എം ഇൻസ്റ്റിറ്റ്യൂട്ട്– ഗവ. പ്രസ് റോഡ്, ഗണപതി കോവിൽ റോഡ്, കരുണാകരൻ സപ്തതി മന്ദിരം റോഡ്, എസ്എസ് കോവിൽ റോഡ്, ആനി മസ്‌ക്രീൻ– ബേക്കറി ജങ്ഷൻ റോഡ്, മാഞ്ഞാലിക്കുളം റോഡ്, പുന്നേൻ റോഡ്, പുളിമൂട് റസിഡൻസി– ഹൗസിങ് ബോർഡ്, പുളിമൂട് റസിഡൻസി– മോഡൽ സ്കൂൾ, പുളിമൂട് റസിഡൻസി– മേട്ടുക്കട ജങ്ഷൻ, സ്റ്റാച്യു– ചിറക്കുളം റോഡ്, പുളിമൂട്– ഉപ്പിടാമൂട്, ആയുർവേദ കോളേജ്– ഓൾഡ് ജിപിഒ, ആയുർവേദ കോളേജ്– ചെട്ടിക്കുളങ്ങര റോഡ്, പബ്ലിക് ലൈബ്രറി– നന്ദാവനം റോഡ്, പാളയം നന്ദാവനം– പഞ്ചപുര ജങ്ഷൻ, ന്യൂ തിയറ്റർ റോഡ്, കൃപ തിയറ്റർ– അജന്ത തിയറ്റർ റോഡ്, സെൻട്രൽ തിയറ്റർ റോഡ്, പത്മവിലാസം റോഡ്, പഴവങ്ങാടി– ഉപ്പിടാമൂട് റോഡ്, അരിസ്റ്റോ റോഡ്, ചാല മാർക്കറ്റ് റോഡ്, ആര്യശാല റോഡ്‍, കല്യാൺ ആശുപത്രി റോഡ്, ചെന്തിട്ട ജങ്ഷൻ– എൻഎച്ച് ഡിവിഷൻ റോഡ്, ഡിഡിഇ ഓഫീസ്– എൻഎച്ച് ഡിവിഷൻ റോഡ്, തകരപ്പറമ്പ് റോഡ് എന്നിവയാണ് സ്മാർട്ടാകുന്ന റോഡുകൾ.

Thiruvananthapuram cost 25 crores 38 smart roads