
ബെംഗളൂരു: കർണാടകയിൽ കാർ കുഴിയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.ചിക്കബെല്ലാപുരയിലെ ഹൈവേ അണ്ടർപാസിന് സമീപമാണ് അപകടം.
ശനിയാഴ്ച രാത്രി ബംഗളൂരുവിൽ നിന്ന് ചിക്കബെല്ലാപുരയിലേക്ക് പോകുന്നതിനിടെയാണ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്.അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
വിദ്യാർത്ഥികളിൽ ഒരാളാണ് വാഹനം ഓടിച്ചിരുന്നത്.അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.
മൂന്ന് പേർക്ക് സംഭവസ്ഥലത്തുവച്ച് തന്നെ ജീവൻ നഷ്ടമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
