ബംഗ്ലാദേശില്‍ ട്രെയിനിന് തീവെച്ച് അജ്ഞാതര്‍; 4 പേര്‍ മരണം, സംഭവം പ്രതിപക്ഷ സമരത്തിനിടെ

ബംഗ്ലാദേശില്‍ ധാക്കയിലേക്ക് പോകുകയായിരുന്ന മോഹന്‍ഗഞ്ച് എക്‌സ്പ്രസിന് അജ്ഞാതര്‍ തീവെച്ചു.സംഭവത്തില്‍ അമ്മയും കുഞ്ഞും അടക്കം 4 പേര്‍ മരിച്ചു.

author-image
Priya
New Update
ബംഗ്ലാദേശില്‍ ട്രെയിനിന് തീവെച്ച് അജ്ഞാതര്‍; 4 പേര്‍ മരണം, സംഭവം പ്രതിപക്ഷ സമരത്തിനിടെ

ധാക്ക: ബംഗ്ലാദേശില്‍ ധാക്കയിലേക്ക് പോകുകയായിരുന്ന മോഹന്‍ഗഞ്ച് എക്‌സ്പ്രസിന് അജ്ഞാതര്‍ തീവെച്ചു.സംഭവത്തില്‍ അമ്മയും കുഞ്ഞും അടക്കം 4 പേര്‍ മരിച്ചു.

പുലര്‍ച്ചെ 5.04ന് ആണ് തേജ്ഗാവ് ഏരിയയില്‍ വെച്ച് ട്രെയിന് തീവെച്ചത്.
ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാറിന് പകരം ഇടക്കാല ഗവണ്‍മെന്റ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനിടെയാണ് ട്രെയിനിന് തീവെച്ചത്.

സമരം ചെയ്യുന്നവരാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നുവെന്ന് ധാക്ക മെട്രോപൊളിറ്റന്‍ പോലീസ് കമ്മീഷണര്‍ ഹബീബുര്‍ റഹ്മാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബംഗ്ലാദേശില്‍ ഒരുമാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ട്രെയിന്‍ തീവെപ്പ് സംഭവാണിത്.

bangladesh train death