ബം​ഗ്ലാദേശിൽ ഏഴുനില കെട്ടിടത്തിന് തീപിടിച്ചു; 43 പേർ വെന്തുമരിച്ചു, നിരവധി പേർക്ക് പരിക്ക്

ഏഴ് നില കെട്ടിടത്തിന്റെ ആദ്യത്തെ നിലയിലാണ് അ​ഗ്നിബാധയുണ്ടായത്. പിന്നീട് മറ്റ് ഭാ​ഗങ്ങളലിലേക്ക് തീ അതിവേ​ഗം വ്യാപിക്കുകയായിരുന്നു

author-image
Greeshma Rakesh
New Update
ബം​ഗ്ലാദേശിൽ ഏഴുനില കെട്ടിടത്തിന് തീപിടിച്ചു; 43 പേർ വെന്തുമരിച്ചു, നിരവധി പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശിൽ ഏഴുനില കെട്ടിടത്തിൽ വൻ തീപിടിത്തം.43 പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു.ആരോഗ്യമന്ത്രി ഡോ. സമാന്ത ലാൽ സെൻ ആണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.

വ്യാഴാഴ്ച രാത്രി 9.50ഓടെ ധാക്കയിലെ ഒരു റെസ്റ്റോറന്റ് കെട്ടിടത്തിൽ തീ പടർന്നു പിടിക്കുകയായിരുന്നു. ഏഴ് നില കെട്ടിടത്തിന്റെ ആദ്യത്തെ നിലയിലാണ് അഗ്നിബാധയുണ്ടായത്. പിന്നീട് മറ്റ് ഭാഗങ്ങളലിലേക്ക് തീ അതിവേഗം വ്യാപിക്കുകയായിരുന്നു.

കെട്ടിടത്തിൽ വേറെയും റെസ്റ്റോറന്റുകൾ ഉണ്ടായിരുന്നു, ഇവിടേക്കെല്ലാം തീ പടർന്നുപിടിക്കുകയായിരുന്നു.ആകെ 75ഓളം പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഇതിൽ 42 പേരെ ബോധരഹിതരായാണ് ആശുപത്രിയിൽ എത്തിച്ചത്.

രാത്രി പത്ത് മണിയോടെ തന്നെ 33 പേരുടെ മരണം സ്ഥിരീകരിച്ചു. പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും അധികൃതർ അറിയിച്ചു.

death bangladesh fire accident fire