/kalakaumudi/media/post_banners/7042ea7590d9a5076c5d921b1c62c0e1839bd7a41a82325aaf309e74f2218189.jpg)
കല്ലമ്പലം: രാത്രിയില്‍ സംഘം ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കേസില്‍ 5 പേരെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം വെട്ടിയറ കാവുവിള പുത്തന്‍ വീട്ടില്‍ ശ്രീജിത്ത് (20), ശ്രീകണ്ഠന്‍ (39), മനു(20), ബിനു(18), പാരിപ്പള്ളി പുലിക്കുഴി തണ്ണിപൊയ്ക്ക വീട്ടില്‍ രാഹുല്‍ (19) എന്നിവരാണ് പിടിയിലായത്.
29 ന് രാത്രി നാവായിക്കുളം വെട്ടിയറയില്‍ ആണ് സംഭവം. വെട്ടിയറ സ്വദേശി അനീഷിനാണ് മര്‍ദ്ദനമേറ്റത്.
പ്രതികള്‍ സംഘമായി അനീഷിന്റെ വീട്ടിലെത്തുകയും, അമ്മയോട് ഭര്‍ത്താവിനെ തിരക്കിയാണ് വന്നതെന്നും മര്‍ദ്ദിക്കാനാണെന്നും അറിയിച്ച ശേഷം അസഭ്യം പറഞ്ഞു. അനീഷ് ഇതിനെ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ അനീഷിനെ അമ്മയുടെ മുന്‍പില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും തടി കഷണം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
അനീഷിന്റെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. മര്‍ദ്ദനമേറ്റ അനീഷ് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.