/kalakaumudi/media/post_banners/23dce141e4d4539e24e93465be34ee740cf35ef79c903894aa6ce89184652eb5.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ ഇന്നും നിയന്ത്രണം. പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനില്‍ പാലം നവീകരണ ജോലി നടക്കുന്നതിനെ തുടര്‍ന്നാണിത്.
മാവേലി എക്‌സ്പ്രസ് ഉള്‍പ്പടെ അഞ്ച് ട്രെയിനുകള്‍ ഇന്ന് സര്‍വീസ് നടത്തില്ല.
നാല് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇന്നത്തെ 16604- തിരുവനന്തപുരം- മംഗളൂരു സെന്‍ട്രെല്‍ മാവേലി എക്‌സ്പ്രസ്, 06017 ഷൊര്‍ണൂര്‍- എറണാകുളം മെമു, 06439 ഗുരുവായൂര്‍- എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍ , 06453 എറണാകുളം- കോട്ടയം എക്‌സ്പ്രസ് സ്‌പെഷ്യല്‍, 06434 കോട്ടയം- എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍ എന്നിവ പൂര്‍ണമായും റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍:
ഞായറാഴ്ചയിലെ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി (16341 ) ഗുരുവായൂരിന് പകരം പുലര്‍ച്ചെ 5.20ന് എറണാകുളം ജങ്ഷനില്‍ നിന്നാകും യാത്ര തുടങ്ങുക.
തിരുവനന്തപുരം-മംഗളൂരു മലബാര്‍ (16629) തിരുവനന്തപുരത്തിന് പകരം തിങ്കളാഴ്ച പുലര്‍ച്ചെ 2.40ന് ഷൊര്‍ണൂരില്‍ നിന്നും ഗുരുവായൂര്‍-മധുര എക്‌സ്പ്രസ് (16328) ഗുരുവായൂരിന് പകരം രാവിലെ 7.45ന് ആലുവയില്‍ നിന്നും യാത്ര ആരംഭിക്കും.
എറണാകുളം-കാരയ്ക്കല്‍ എക്‌സ്പ്രസ് (16188) എറണാകുളത്തിന് പകരം തിങ്കളാഴ്ച പുലര്‍ച്ചെ 1.40ന് പാലക്കാട് നിന്ന് യാത്ര തുടങ്ങും.