/kalakaumudi/media/post_banners/c5c9e2f54a311b47b54bbdf6c368aa66ee02062bcb6858da2f65b27f4663c10a.jpg)
തിരുവനന്തപുരം: ശബരിമലയില്‍ ഒരു ഘട്ടം കഴിയുമ്പോള്‍ ഡ്യൂട്ടി ചെയ്തവരില്‍ 50% പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയയ്ക്കാമെന്നും ബാക്കിയുള്ളവര്‍ പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജോലി ചെയ്യണമെന്നും ഡിജിപി നിര്‍ദേശം നല്‍കി.
2 ദിവസത്തിന് ശേഷം പുതിയ 50 ശതമാനത്തോളം പേര്‍ ഡ്യൂട്ടിക്കെത്തുമ്പോള്‍ മുന്‍പ് ഉണ്ടായിരുന്നവരെ വിട്ടയയ്ക്കണം.ഡ്യൂട്ടിയിലുള്ള പൊലീസ് കണ്‍ട്രോളര്‍, സ്‌പെഷല്‍ ഓഫിസര്‍, അസി.സ്‌പെഷല്‍ ഓഫിസര്‍ എന്നിവര്‍ ഓരോ ഘട്ടത്തിലും ഡ്യൂട്ടിക്ക് വരുന്നവര്‍ക്കു രീതികള്‍ കൃത്യമായി പറഞ്ഞുകൊടുക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എസ്പി റാങ്കിനു മുകളിലുള്ളവര്‍ക്ക് 5 ഘട്ടമായാണ് ഡ്യൂട്ടിയുള്ളത്. നവംബര്‍ 15 30, നവംബര്‍ 30 ഡിസംബര്‍ 14, ഡിസംബര്‍ 14 29, ഡിസംബര്‍ 29 ജനുവരി 10, ജനുവരി 10 20 എന്നീ ദിവസങ്ങളിലാണ് ഡ്യൂട്ടി. 9 മുതല്‍ 13 ദിവസം വരെയാണ് എസ്പിക്കു താഴെയുള്ളവര്‍ ജോലി ചെയ്യേണ്ടത്.