17കാരിയെ ഭീഷണിപ്പെടുത്തി പീഡനം; പ്രതിക്ക് 51 വര്‍ഷം കഠിനതടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 51 വര്‍ഷം കഠിന തടവും 1.55 ലക്ഷം രൂപ പിഴയും. പത്തനംതിട്ട കവിയൂര്‍ കണിയാംപാറ ഭാഗം തൊട്ടിയില്‍ കിഴക്കേതില്‍ അനൂപ് വിജയനെയാണ് (40) ദേവികുളം അതിവേഗ പോക്‌സോ കോടതി ജഡ്ജി പി.എ.സിറാജുദ്ദീന്‍ ശിക്ഷിച്ചത്.

author-image
Web Desk
New Update
17കാരിയെ ഭീഷണിപ്പെടുത്തി പീഡനം; പ്രതിക്ക് 51 വര്‍ഷം കഠിനതടവ്

മൂന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 51 വര്‍ഷം കഠിന തടവും 1.55 ലക്ഷം രൂപ പിഴയും. പത്തനംതിട്ട കവിയൂര്‍ കണിയാംപാറ ഭാഗം തൊട്ടിയില്‍ കിഴക്കേതില്‍ അനൂപ് വിജയനെയാണ് (40) ദേവികുളം അതിവേഗ പോക്‌സോ കോടതി ജഡ്ജി പി.എ.സിറാജുദ്ദീന്‍ ശിക്ഷിച്ചത്.

പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. പിഴ ഒടുക്കയില്ലെങ്കില്‍ രണ്ടരവര്‍ഷം അധിക കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 20 വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി.

2018ലാണ് 17കാരിയായ പെണ്‍കുട്ടിയെ 3 പ്രാവശ്യം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാല്‍ അമ്മയെയും കുട്ടിയെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ പരാതിയില്‍ ശാന്തന്‍പാറ എസ്‌ഐയായിരുന്ന വി.വിനോദ് കുമാറാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയതും കുറ്റപത്രം സമര്‍പ്പിച്ചതും.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്മിജു കെ.ദാസ് ഹാജരായി. സംഭവത്തില്‍ അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയിരുന്നു. മാസങ്ങള്‍ക്കുശേഷമാണ് പ്രതിയെ പിടികൂടിയത്.

police POCSO Case munnar sexual assault case