/kalakaumudi/media/post_banners/e0f74faab4654fcab2a1f4ba64ef3c9cb2c3482bdedbd7cfa49394496c37b058.jpg)
പനാജി: 54ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് പനാജിയില്‍ തുടക്കമാകും. നവംബര്‍ 28 വരെയാണ് മേള നടക്കുക. ഇന്ത്യന്‍ പനോരമയില്‍ ഏഴ് മലയാള ചിത്രങ്ങള്‍ ഇടംനേടിയിട്ടുണ്ട്.
പനോരമയില്‍ ഉദ്ഘാടന ചിത്രം മലയാള സിനിമയായ ആട്ടം ആണ്. സംവിധായകന്‍ ടി.എസ് നാഗാഭരണ അദ്ധ്യക്ഷനായ ജൂറിയാണ് 408 സിനിമകളില്‍ നിന്ന് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.
വിനയ് ഫോര്‍ട്ട് ആണ് ആട്ടത്തില്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നത്. നവാഗതനായ ആനന്ദ് ആകര്‍ഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ശ്രീ രുദ്രവും പനോരമയിലുണ്ട്.
20 ചിത്രങ്ങളാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പനോരമയിലുള്ളത്. 2018 , ഇരട്ട, കാതല്‍, മാളികപ്പുറം, ന്നാ താന്‍ കേസ് കൊട്, പൂക്കാലം എന്നീ സിനിമകള്‍ പനോരമയിലുണ്ട്.
കൂടാതെ, കാന്താര, വാക്‌സിന്‍ വാര്‍, വിടുതൈല ഒന്നാംഭാഗം എന്നിവയും പനോരമയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദ കേരള സ്റ്റോറിക്ക് പുറമേ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം അടക്കം അഞ്ച് സിനിമകളാണ് മുഖ്യധാര വിഭാഗത്തിലുള്ളത്.
ആനന്ദ ജ്യോതി സംവിധാനം ചെയ്ത മലയാള ചിത്രം ശ്രീ രുദ്രം ഉള്‍പ്പെടെ 20 ചിത്രങ്ങളാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പനോരമയിലുള്ളത്. 28 വരെയാണ് മേള.