/kalakaumudi/media/post_banners/f765075924120c5f17a19029e2ea669df42b4ee7609506e2c40597630f0c11bf.jpg)
മുംബൈ: മഹാരാഷ്ട്ര ഔറംഗാബാദിലെ ഗ്ലൗസ് ഫാക്ടറിയില്‍ വന്‍തീപിടിത്തം.അപകടത്തില്‍ ആറു പേര്‍ മരിച്ചു. ഛത്രപതി സംഭാജിനഗര്‍ വാലൂജ് എംഐഡിസി പ്രദേശത്തെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 2:15 ഓടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറിയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
'പുലര്‍ച്ചെ 2:15 ന് ഞങ്ങള്‍ക്ക് തീപിടിത്തമുണ്ടായതായി ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ സൈറ്റിലെത്തിയപ്പോള്‍ ഫാക്ടറി മുഴുവന്‍ തീപിടിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ അകത്ത് കടന്ന് ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.'- അഗ്‌നിശമനസേനാംഗം എന്‍.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
15 ഓളം പേരായിരുന്ന ഫാക്ടറിക്ക് ഉള്ളിലുണ്ടായിരുന്നത്.ഇതില്‍ ചിലര്‍ രക്ഷപ്പെട്ടു. അഗ്നിശമന സേനാംഗങ്ങള്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്, തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.