/kalakaumudi/media/post_banners/9c582d16065fe1942d50d8f81a0031b00468c1fffd41481ad3f8b007ce0a25b2.jpg)
കൊച്ചി: കൊച്ചിയില്‍ വയോധികയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ചു. റയില്‍വേ സ്റ്റേഷനില്‍ താല്‍ക്കാലിക ജോലി ചെയ്ത് ഉപജീവനം നടത്തുന്ന 62 വയസ് പ്രായമുളള സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്.
സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ വയോധികയെ കമ്മട്ടിപ്പാടം റെയില്‍വേ ട്രാക്കിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഇതര സംസ്ഥാനക്കാരനായ പ്രതിയെ പൊലീസ് പിടികൂടി. അസം സ്വദേശി ഫിര്‍ദൗസ് ആണ് പിടിയിലായത്.
ബലാത്സംഗത്തിന് ഇരയായ സ്ത്രീ അപകടനില തരണം ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.