രാജ്യസഭയില്‍ നിന്നും കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്നത് 68 എംപിമാര്‍

രാജ്യസഭയില്‍ നിന്നും ഈ വര്‍ഷം കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്നത് 68 എംപിമാര്‍.

author-image
anu
New Update
രാജ്യസഭയില്‍ നിന്നും കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്നത് 68 എംപിമാര്‍

ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്നും ഈ വര്‍ഷം കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്നത് 68 എംപിമാര്‍. ഇതില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് എംപിമാരും ഉള്‍പ്പെടുന്നു. കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്നവരില്‍ 60 പേരും ബിജെപി എംപിമാരാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്നവരില്‍ ഉള്‍പ്പെടുന്നു.

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നീ കേന്ദ്രമന്ത്രിമാരുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കും.

ഇതോടെ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒഴിവുവരുന്നത് ഉത്തര്‍പ്രദേശിലാണ്. ഇവിടെ പത്ത് സീറ്റുകളിലായിരിക്കും ഒഴിവുവരിക. മഹാരാഷ്ട്ര, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ 6 വീതവും മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 5 വീതവും ഒഴിവുവരും. കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ 4 വീതവും ഒഡീഷ, തെലങ്കാന, കേരള, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 3 വീതവും ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ 2 വീതവുമാണ് ഒഴിവു വരിക. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ 1 വീതവും ഒഴിവു വരും.

national news Latest News