ആലുവയില്‍ 7 വയസ്സുകാരന്‍ ഓട്ടോയില്‍ നിന്ന് തെറിച്ചുവീണു, പിന്നാലെ വന്ന കാര്‍ ശരീരത്തില്‍ കയറിയിറങ്ങി

കുട്ടമശ്ശേരിയില്‍ ഓട്ടോയില്‍ നിന്ന് റോഡിലേക്കു തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന കാര്‍ കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ വാഴക്കുളം സ്വദേശി നിഷികാന്ത് വെന്റിലേറ്ററിലാണ്. കുട്ടിയെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി.

author-image
Web Desk
New Update
ആലുവയില്‍ 7 വയസ്സുകാരന്‍ ഓട്ടോയില്‍ നിന്ന് തെറിച്ചുവീണു, പിന്നാലെ വന്ന കാര്‍ ശരീരത്തില്‍ കയറിയിറങ്ങി

ആലുവ: കുട്ടമശ്ശേരിയില്‍ ഓട്ടോയില്‍ നിന്ന് റോഡിലേക്കു തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന കാര്‍ കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ വാഴക്കുളം സ്വദേശി നിഷികാന്ത് വെന്റിലേറ്ററിലാണ്. കുട്ടിയെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. ഓട്ടോയില്‍ നിന്നു റോഡിലേക്കു വീണ കുട്ടി എഴുന്നേറ്റിരുന്നെങ്കിലും പിന്നാലെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. കുട്ടിയെ ആദ്യം സമീപത്തെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. പിന്നാലെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

aluva kerala accident