ഔട്ടർ റിങ് റോഡ് പദ്ധതി; തലസ്ഥാനത്തെ 8 പ്രധാന കേന്ദ്രങ്ങളെ പ്രത്യേക സാമ്പത്തിക മേഖലകളാക്കും

വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയും തേക്കട മുതൽ മംഗലാപുരം വരെയും ആകെ 414.56 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് 34,000 കോടി രൂപ ചെലവിൽ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും

author-image
Greeshma Rakesh
New Update
ഔട്ടർ റിങ് റോഡ് പദ്ധതി; തലസ്ഥാനത്തെ 8 പ്രധാന കേന്ദ്രങ്ങളെ പ്രത്യേക സാമ്പത്തിക മേഖലകളാക്കും

തിരുവനന്തപുരം: ഔട്ടർ റിങ് റോഡ് പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്ത് 8 കേന്ദ്രങ്ങളെ പ്രത്യേക സാമ്പത്തിക മേഖലകളായി വികസിപ്പിക്കുന്ന പദ്ധതിയൊരുങ്ങുന്നു. തലസ്ഥാന മേഖല വികസന പദ്ധതിയുടെ ഭാഗമായാണ് വികസന മേഖലകൾ രൂപീകരിക്കുന്നത്.

വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയും തേക്കട മുതൽ മംഗലാപുരം വരെയും ആകെ 414.56 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് 34,000 കോടി രൂപ ചെലവിൽ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും. മാത്രമല്ല 8 പ്രധാന കേന്ദ്രങ്ങളെ വ്യത്യസ്ത വ്യവസായ, സാമ്പത്തിക മേഖലകളായി വികസിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം.

ഇതിന് ആവശ്യമായ ഭൂമി ലാൻഡ് പൂളിങ്ങിലൂടെ ലഭ്യമാക്കും. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഔട്ടർ റിങ് റോഡിന്റെ ഭാഗമായി 5000 കോടി രൂപയുടെ വ്യവസായ ഇടനാഴി പദ്ധതി പ്രഖ്യാപിക്കുകയും 1000 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ആകെ 60000 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിൽ വരുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.

തലസ്ഥാനത്തെ സാമ്പത്തിക വികസന മേഖലകൾ

∙ കോവളം (4.01 ചതുരശ്ര കിലോമീറ്റർ) – ആരോഗ്യ ടൂറിസം ഹബ്
∙ വിഴിഞ്ഞം (6.3 ച.കി.മീ)– ലോജിസ്റ്റിക്സ് അടിസ്ഥാനമാക്കിയുള്ള വ്യവസായ ടൗൺഷിപ്
∙ കാട്ടാക്കട (7.37 ച.കി.മീ) – ഗ്രീൻ ആൻഡ് സ്മാർട് വ്യവസായ ക്ലസ്റ്റർ
∙ നെടുമങ്ങാട് (5.58 ച.കി.മീ) – പ്രാദേശിക വ്യാപാരങ്ങളുടെയും സ്ഥാപനങ്ങളുടെയും ഹബ്
∙ വെമ്പായം (7.47 ച.കി.മീ) – മരുന്നിന്റെയും ഭക്ഷ്യവസ്തുക്കളുടെയും സംസ്കരണ ക്ലസ്റ്റർ
∙ മംഗലാപുരം (6.37 ച.കി.മീ) – ലൈഫ് സയൻസിന്റെയും ഐടിയുെടയും ഹബ്
∙ കിളിമാനൂർ (5.28 ച.കി.മീ) – കാർഷിക, ഭക്ഷ്യ സംസ്കരണ ഉപകരണങ്ങൾ
∙ കല്ലമ്പലം (8.28 ച.കി.മീ) – കാർഷിക, ഭക്ഷ്യ സംസ്കരണം.

Thiruvananthapuram economic zones road safety mode of transport