/kalakaumudi/media/post_banners/aacf20e72a72e382b47b3ef61b1dc0a3b0642fbaf0df5a8a5726108afc9186fe.jpg)
ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ സരയൂ നദീ തീരത്ത് സ്ഥാപിക്കാൻ യോഗി സർക്കാർ. 823 അടി ഉയരമുള്ള ശ്രീരാമ പ്രതിമ, ഹരിയാനയിലെ മനേസറിലെ ഒരു ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്.ഹരിയാനയിൽ നിന്നുള്ള പ്രശസ്ത ശിൽപി നരേന്ദർ കുമാവതിനാണ് രൂപീകരണ ചുമതല. ഭീമാകാരമായ ഈ പ്രതിമ ലോക റെക്കോർഡിൽ ഇടം നേടുമെന്നാണ് സൂചന.13,000 ടൺ ഭാരമാകും ഈ പ്രതിമയ്ക്ക്.
ഇതുവരെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന റെക്കോർഡ് ഗുജറാത്തിലെ കെവാഡിയയിൽ നിർമ്മിച്ച 790 അടി വലിപ്പമുള്ള സർദാർ പട്ടേലിൻ്റെ പ്രതിമയ്ക്കാണ്.ഇത് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നറിയപ്പെടുന്നു.ഈ പ്രതിമയുടെ നിർമ്മാണത്തിന്റെ 70 മുതൽ 80% വരെ ചൈനയിലാണ് നടന്നത്.
സർദാർ പട്ടേൽ പ്രതിമയുടെ നിലവിലെ റെക്കോർഡ് മറികടന്ന് ലോക റെക്കോർഡിൽ ശ്രീരാമ പ്രതിമ ഇടം നേടുമെന്നാണ് സൂചന.അതെസമയം പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാകും പുതിയ ശ്രീരാമ പ്രതിമയെന്ന് നരേഷ് കുമാവത് അവകാശപ്പെട്ടു.
പ്രതിമ നിർമ്മാണത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംഗീകാരം നൽകിക്കഴിഞ്ഞു. അഞ്ച് പുണ്യ ലോഹങ്ങൾ സംയോജിപ്പിച്ച് നിർമ്മിച്ച ഈ ശിൽപം പൂർത്തിയാക്കാൻ ഏകദേശം 3,000 കോടി രൂപ ചെലവ് കണക്കാക്കുന്നു.നമോ ഘട്ടിലെ ശിൽപം, സുപ്രീം കോടതിയിലെ ബാബാ സാഹിബ് അംബേദ്കറുടെ പ്രതിമ എന്നിവ ഉൾപ്പെടെ, ഇന്ത്യയിലുടനീളമുള്ള വിവിധ സ്മാരക സൃഷ്ടികളിൽ നരേന്ദർ കുമാവത്തിന്റെ സൃഷ്ടിപരമായ സ്പർശം പ്രകടമാണ്.