പാലക്കാട് 4 വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ 4 വയസ്സുകാരനെ യുവതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. വണ്ണാമട തുളസി ഗാര്‍ഡന്‍ കല്ലാഴി വീട്ടില്‍ മധുസൂദനന്റെയും ആതിരയുടെയും മകന്‍ റിത്വിക് ആണ് കൊല്ലപ്പെട്ടത്.

author-image
Priya
New Update
പാലക്കാട് 4 വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

ചിറ്റൂര്‍: പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ 4 വയസ്സുകാരനെ യുവതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. വണ്ണാമട തുളസി ഗാര്‍ഡന്‍ കല്ലാഴി വീട്ടില്‍ മധുസൂദനന്റെയും ആതിരയുടെയും മകന്‍ റിത്വിക് ആണ് കൊല്ലപ്പെട്ടത്.

കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കൊലപാതകം ചെയ്തത്.
സംഭവം നടന്ന വീട്ടില്‍ നിന്നു മധുസൂദനന്റെ ബന്ധുവായ യുവതിയെ ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തിലും കയ്യിലും ഇവര്‍ സ്വയം മുറിവേല്‍പിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാനസിക പ്രശ്‌നത്തെ തുടര്‍ന്ന് യുവതി ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കി. ഇന്നലെ രാത്രി 10 നാണു സംഭവം.

മധുസൂദനന്റെ അമ്മ പത്മാവതിയെ പനിയെ തുടര്‍ന്നു കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആതിര റിത്വിക്കിനെ ബന്ധുവായ യുവതിക്കും അവരുടെ 5 വയസ്സുള്ള മകള്‍ക്കുമൊപ്പം വീട്ടിലാക്കിയ ശേഷം ആശുപത്രിയിലേക്കു പോയത്.

palakkad Crime