തെലങ്കാന മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി ചുമതലയേല്‍ക്കും; മല്ലു ഭട്ടി വിക്രമാര്‍ക്ക ഉപമുഖ്യമന്ത്രിയാകും

By priya.07 12 2023

imran-azhar

 

ബെംഗളൂരു: തെലങ്കാന മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി ഇന്ന് ചുമതലയേല്‍ക്കും. ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തില്‍ രാവിലെ 10:30 നാണ് സത്യപ്രതിജ്ഞ ചെയ്യുക.

 

ഉപമുഖ്യമന്ത്രിയായി മല്ലു ഭട്ടി വിക്രമാര്‍ക്കയും ചുമതലയേറ്റേക്കും. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. സോണിയാ ഗാന്ധി എത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

 

ഉത്തം കുമാര്‍ റെഡ്ഡിയും ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുന്നതിനാല്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. പൊങ്കുലെട്ടി ശ്രീനിവാസ് റെഡ്ഡി, കൊമ്മട്ടി റെഡ്ഡി രാജ് ഗോപാല്‍ റെഡ്ഡി, കൊമ്മട്ടി റെഡ്ഡി വെങ്കട്ട രമണ റെഡ്ഡി, ദന്‍സരി അനസൂയ എന്നിവരും ഇന്ന് മന്ത്രിമാരായി ചുമതലയേറ്റേക്കും.

 

119 സീറ്റില്‍ 64 ഉം നേടിയാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ അധികാരത്തിലെത്തിയത്.ഇതിനിടെ, രാജസ്ഥാനിലെ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും.

 

 

 

OTHER SECTIONS