/kalakaumudi/media/post_banners/d071b8aeb523339ca99cfb2f7e240eae9c8428aebcd2473ead04c5a94eb9498a.jpg)
തിരുവനന്തപുരം: സാങ്കേതിക തകരാറുകളെ തുടര്‍ന്ന് വിഴിഞ്ഞത്തടുത്ത വിദേശ ചരക്ക് കപ്പല്‍ തീരം വിട്ടു. വിദേശ ചരക്ക് കപ്പലായ എം.ടി.എം.എസ്.ജിയാണ് തിങ്കളാഴ്ച വൈകിട്ടോടെ തീരം വിട്ടത്.
ബംഗ്ലാദേശില്‍ നിന്ന് ഷാര്‍ജ തുറമുഖത്തേക്ക് പോയ ഗ്രേറ്റ് ഓപ്ഷന്‍ ഷിപ്പിംഗ്‌ലൈന്‍സ് ലിമിറ്റഡ് എന്ന കമ്പനിയുടെ കാലിയായ ഓയില്‍ ടാങ്കര്‍ 14നാണെത്തിയത്. തകരാര്‍ പൂര്‍ണമായും പരിഹരിച്ചതിനെ തുടര്‍ന്ന് കപ്പല്‍ തീരം വിടുകയായിരുന്നു.
കപ്പലിലെ തകരാര്‍ പരിഹരിക്കുന്നതിനായി മുംബൈ, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നുമെത്തിച്ച സാങ്കേതിക വിദഗ്ദരെ ധ്വനി എന്ന ടഗ്ഗില്‍ തിരികെ കരയില്‍ എത്തിച്ചു. അതേസമയം തുറമുഖത്തെ സൗകര്യങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് മാരിറ്റൈം ബോര്‍ഡിന് 2.5 ലക്ഷം രൂപയോളം വരുമാനം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.