മലപ്പുറത്ത് മൂന്നുനില കെട്ടിടത്തിൽ വൻതീപിടുത്തം; 4 അസം സ്വദേശികൾ കെട്ടിടത്തിൽ നിന്നു ചാടി, ഒരാളുടെ നില ഗുരുതരം

മലപ്പുറം വെന്നിയൂരിൽ മൂന്നുനില കെട്ടിടത്തിൽ വൻതീപിടുത്തം. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പെയിന്റ് കടയിൽ നിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

author-image
Hiba
New Update
മലപ്പുറത്ത് മൂന്നുനില കെട്ടിടത്തിൽ വൻതീപിടുത്തം; 4 അസം സ്വദേശികൾ കെട്ടിടത്തിൽ നിന്നു ചാടി, ഒരാളുടെ നില ഗുരുതരം

തിരൂരങ്ങാടി: മലപ്പുറം വെന്നിയൂരിൽ മൂന്നുനില കെട്ടിടത്തിൽ വൻതീപിടുത്തം. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പെയിന്റ് കടയിൽ നിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

രണ്ടാം നിലയിൽ കുടുങ്ങിപ്പോയ 4 അസം സ്വദേശികൾ കെട്ടിടത്തിൽ നിന്നു ചാടി പരുക്കുകളോടെ രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത് . ഞായറാഴ്ച രാവിലെ 11 മണിക്കാണ് സംഭവം നടന്നത്.

വെന്നിയൂരിൽ ദേശീയ പാതയോരത്തെ എബിസി പെയ്ന്റ് കട പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലുണ്ടായിരുന്ന അസം സ്വദേശികൾ പുറത്തിറങ്ങാനാകാതെ വന്നപ്പോഴാണ് താഴേക്കു ചാടിയത്.

വീഴ്ചയിൽ പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

 
malappuram kerala