കര്‍ണാടകയില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ കുത്തേറ്റ് മരിച്ച നിലയില്‍

കര്‍ണാടകയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വസതിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.കര്‍ണ്ണാടകയിലെ മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായ ജിയോളജിസ്റ്റ് കെ എസ് പ്രതിമ(37) ആണ് കൊല്ലപ്പെട്ടത്.

author-image
Priya
New Update
കര്‍ണാടകയില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ കുത്തേറ്റ് മരിച്ച നിലയില്‍

ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വസതിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.കര്‍ണ്ണാടകയിലെ മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായ ജിയോളജിസ്റ്റ് കെ എസ് പ്രതിമ(37) ആണ് കൊല്ലപ്പെട്ടത്.

പ്രതിമയോടൊപ്പം പ്രവര്‍ത്തിച്ച സീനിയര്‍ ഓഫീസര്‍ ദിനേശ് സംഭവത്തില്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. 'പ്രതിമ വളരെ ചലനാത്മകമായ ഒരു സ്ത്രീയായിരുന്നു.

അവരും വളരെ ധൈര്യശാലിയായിരുന്നു. റെയ്ഡുകളോ നടപടികളോ ആകട്ടെ, അവര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വലിയ പ്രശസ്തി നേടി,' അദ്ദേഹം പറഞ്ഞു. ഏകദേശം 8:30 ഓടെയാണ് അവര്‍ കൊല്ലപ്പെടുന്നത്.

ഞായറാഴ്ച വസതിയിലെത്തിയ സഹോദരനാണ് അവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയാകുന്നതിന് മുന്‍പ് സഹോദരന്‍ അവരെ വിളിച്ചിരുന്നെങ്കിലും കോള്‍ എടുത്തില്ല. ഇതേ തുടര്‍ന്ന് വളരെ പെട്ടന്ന് തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഫോറന്‍സിക്കും ടെക്‌നിക്കല്‍ ടീമും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവം അന്വേഷിക്കാന്‍ 3 സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.എന്താണ് നടന്നതെന്ന് മനസ്സിലാക്കിയതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ കുമാര്‍ ഷഹപുര്‍വാഡ്‌സ പറഞ്ഞതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Crime karnataka