പമ്പയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്; പ്രതിദിന വെര്‍ച്വല്‍ ക്യൂ ബുക്കിങ് 80,000 ആക്കി കുറച്ചു

പമ്പയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞു. എരുമേലി, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. പുലര്‍ച്ചെ 1 മണി മുതല്‍ രാവിലെ 8 മണി വരെ തീര്‍ഥാടക വാഹനങ്ങള്‍ പമ്പയിലേക്ക് പോകുന്നതു പൊലീസ് തടഞ്ഞു.

author-image
Priya
New Update
പമ്പയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്; പ്രതിദിന വെര്‍ച്വല്‍ ക്യൂ ബുക്കിങ് 80,000 ആക്കി കുറച്ചു

പത്തനംതിട്ട: പമ്പയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞു. എരുമേലി, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. പുലര്‍ച്ചെ 1 മണി മുതല്‍ രാവിലെ 8 മണി വരെ തീര്‍ഥാടക വാഹനങ്ങള്‍ പമ്പയിലേക്ക് പോകുന്നതു പൊലീസ് തടഞ്ഞു.

തീര്‍ഥാടകരുടെ തിരക്കു നിയന്ത്രിക്കാന്‍ പ്രതിദിന വെര്‍ച്വല്‍ ക്യൂ ബുക്കിങ് 90,000ല്‍ നിന്ന് 80,000 ആക്കി കുറയ്ക്കാനും തീരുമാനമാനിച്ചു.അതേസമയം, ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

തിരക്ക് നിയന്ത്രിക്കാനും തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കാനും കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. എഡിജിപി എം ആര്‍ അജിത് കുമാര്‍ കോടതിയില്‍ നേരിട്ട് ഹാജരായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു.

സ്‌പോട്ട് ബുക്കിങ്, വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങിയവയൊന്നുമില്ലാതെ ആളുകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുത് എന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ദേവസ്വം സൗകര്യങ്ങള്‍ ഒരുക്കണമെന്നും ശബരിമലയില്‍ നിന്നുള്ള വരുമാനമാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം എന്ന് ഓര്‍മ വേണമെന്നും കോടതി പറഞ്ഞിരുന്നു.

Sabarimala