/kalakaumudi/media/post_banners/84c878b3816f22f20865fe6089dd3ba1f7311ca096b287ad5b7c78a1991bce05.jpg)
കണ്ണൂർ: സ്കൂട്ടർ യാത്രികൻ കുളത്തിൽ വീണ് മരിച്ചു. പട്ടുവം കാവുങ്കൽ മീത്തലെ പുരയിൽ ഫറാസ് (21) ആണ് മരിച്ചത്. വീട്ടിലേക്കുള്ള ചെറിയ വഴിയിലൂടെ സ്കൂട്ടറിൽ പോകുന്നതിനിടെ നിയന്ത്രണംവിട്ട് വഴിയരികിലെ കുളത്തിൽ വീഴുകയായിരുന്നു.
ഇതുവഴി വരികയായിരുന്ന പോസ്റ്റ് വുമൺ കുളത്തിൽ ഹെൽമറ്റും ചെരുപ്പും കിടക്കുന്നത് കണ്ട് സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഫറാസിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്.പി.അബ്ദുള്ള, ഫാത്തിമ ദമ്പതികളുടെ മകനാണ്.